'വിഷു ദിനത്തിൽ ആശ വർക്കർമാരുടെ സമരത്തിൽ നിന്നുയരുന്ന ഒരു നിലവിളി ഞാൻ കേൾക്കുന്നു'; പിന്തുണയുമായി എം കെ സാനു

ആശ വര്‍ക്കര്‍മാരുടെ ആവശ്യം പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അതില്‍ അത്യുത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

dot image

കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഉറച്ച പിന്തുണ നല്‍കി പ്രൊഫ എം കെ സാനു. വിഷുദിനത്തില്‍ ഒരു നിലവിളി താന്‍ കേള്‍ക്കുന്നുവെന്നും അത് ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നിന്ന് ഉയരുന്നതാണെന്നും എം കെ സാനു പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ ആവശ്യം പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അതില്‍ അത്യുത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിമാരോടും എംഎല്‍എമാരോടും താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷു ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ഫ്യൂഡല്‍ കാലഘട്ടത്തിലാണ് ജനിച്ചു വളര്‍ന്നത്. വിഷുവിന് നല്ല പലഹാരം കിട്ടുമെന്നതാണ് ഓര്‍മ. നല്ല പായസവും സദ്യയുമുണ്ടാകുമെന്നും എം കെ സാനു പറഞ്ഞു. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നുവെന്നും തറവാട്ടില്‍ പടക്കം പൊട്ടിക്കലടക്കമുള്ള ആചാരമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു. സന്തുഷ്ടമായ വിഷുവായിരുന്നു ഉണ്ടായതെന്നും ഇന്ന് അവസ്ഥ മാറിയെന്നും എം കെ സാനു പറഞ്ഞു.

Content Highlights: M K Sanu supports Asha workers on Vishu day

dot image
To advertise here,contact us
dot image