
പാലക്കാട്: പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി. കല്ലടിക്കോട് മീൻവല്ലത്ത് കൂമൻകുണ്ട് ഭാഗത്താണ് ഒറ്റയാൻ ഇറങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വിഷു ദിവസമായതിനാൽ വിനോദസഞ്ചാര കേന്ദ്രമായ മീൻവലത്ത് ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. എന്നാൽ ഒറ്റയാൻ ഇറങ്ങിയതോടെ മീനുവലും വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വൈകിട്ട് 3.30യോടെ നിർത്തിവെക്കുകയായിരുന്നു.
ഈ മാസം തുടക്കത്തിലായിരുന്നു പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമ്മയും മകനും കാട്ടാന ആക്രമണം നേരിട്ടത്. ആക്രമണത്തിൽ മകൻ അലൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാന ആക്രമണത്തിൽ അലൻ്റെ അമ്മ വിജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാലക്കാട് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം. മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.
കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പാലക്കാട് എസിഎഫ് രഞ്ജിത്ത് അറിയിച്ചിരുന്നു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ അലന്റെ അമ്മ വിജിക്ക് ചികിത്സാ സഹായമായി ഒരുലക്ഷം രൂപയും ഇന്ന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചികിത്സയിലുള്ള അലൻ്റെ അമ്മ വിജിയുടെ ചികിത്സയും, കുടുംബത്തിന് ധനസഹായവും സർക്കാർ പ്രഖ്യാപിച്ച ശേഷം മാത്രമേ അലന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തൂ എന്നറിയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ വൈകുകയും ചെയ്തിരുന്നു.
Content Highlights- Meenvallam again sent back, including tourists, due to fear of wild elephants