മദ്യലഹരിയില്‍ കാറുമായി അമിതവേഗത്തില്‍ പാഞ്ഞ് പൊലീസുകാരന്‍; പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് അപകടം; അറസ്റ്റ്

തൃശൂര്‍ മാള അന്നമനടയിലാണ് സംഭവം

dot image

തൃശൂര്‍: മദ്യലഹരിയില്‍ കാറുമായി അമിതവേഗത്തില്‍ പാഞ്ഞ് അപകടം സൃഷ്ടിച്ച് പൊലീസുകാരന്‍. തൃശൂര്‍ മാള അന്നമനടയിലാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് ആണ് അപകടമുണ്ടാക്കിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ അനുരാജ് കാറുമായി അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാര്‍ സ്‌കൂട്ടറിലും കാറിലും ഇടിച്ചു. ഇതിന് ശേഷവും ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെ മേലൂരില്‍വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. സ്ഥലത്തെത്തിയ മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്‍ എടുത്തു.

കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തു. ഇതിന് ശേഷം അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. അനുരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Content Highlights- police officer arrested for made an accident in Mala

dot image
To advertise here,contact us
dot image