ആലപ്പുഴയിൽ റെയിൽവെ ക്രോസ് കമ്പിയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

മാന്നാർ കുട്ടമ്പേരൂർ സ്വദേശി രാഹുൽ സജി (27) ആണ് മരിച്ചത്

dot image

ആലപ്പുഴ : ആലപ്പുഴയിൽ റെയിൽവെ ക്രോസ് കമ്പിയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മാന്നാർ കുട്ടമ്പേരൂർ സ്വദേശി രാഹുൽ സജി (27) ആണ് മരിച്ചത്. തകഴി റെയിൽവെ ഗേറ്റിൽ ചൊവ്വാഴ്ച്ച വൈകിട്ടോടു കൂടിയാണ് അപകടം സംഭവിച്ചത്.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാഹുൽ മാന്നാറിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ട്രെയിൻ വരുന്നതിന് മുൻപായി ഗേറ്റ് അടയ്ക്കുന്നതിനിടെ രാഹുൽ സഞ്ചരിച്ച ബൈക്ക് ക്രോസ് ബാറിലിടിച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : bike accident in Alappuzha.young man ends tragically

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us