
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഉപവാസ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പാമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമരം.
രാവിലെ എട്ടിന് ആരംഭിച്ച ഉപവാസ സമരം മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ഭരണ സംവിധാനത്തില്‍ അന്ധമായ രാഷ്ട്രീയ പക്ഷപാതിത്വമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് വിഎം സുധീരന്‍ പറഞ്ഞു.
രാഷ്ട്രീയ വിരോധം വച്ച് പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നാടിനെയും ഒപ്പം ജനങ്ങളെയും പൂര്‍ണമായും അവഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് സമരം അവസാനിച്ചത്.
Content Highlights: Chandy Oommen MLA holds protest