സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്

dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ഇന്‍ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്‌സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റുഎതിര്‍കക്ഷികള്‍. പൊതുതാല്‍പര്യഹര്‍ജി നാളെ പരിഗണിക്കും.

കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. പകര്‍പ്പ് ലഭിച്ചാല്‍ ഇ ഡി വിശദമായ അന്വേഷണത്തിലേക്ക് കടക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണാ വിജയന് നോട്ടീസ് നല്‍കണോ എന്ന കാര്യത്തിലടക്കം ഇ ഡി തീരുമാനം എടുക്കുക.

Content Highlights: CMRL Exalogic Case Petition seeking CBI investigation

dot image
To advertise here,contact us
dot image