മാസ്ക് ധരിച്ച് തൈര് വാങ്ങാൻ വന്നു, പിന്നാലെ കടയുടമയുടെ സ്വർണ മാല പൊട്ടിച്ചോടി, പ്രതികൾ പിടിയിൽ

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

dot image

കൊല്ലം: കൊല്ലം ചാത്തനൂരിൽ കടയിൽ സാധനം വാങ്ങാൻ വന്നയാൾ കടയുടമയുടെ മാലപൊട്ടിച്ച് കടന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്ക് ധരിച്ചാണ് പ്രതികളിൽ ഒരാൾ കടയിൽ എത്തിയത്. തൈര് വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ
യുവാവ് സാധനം എടുക്കാൻ തിരിഞ്ഞ കടയുടമയുടെ സ്വർണ മാല പൊട്ടിച്ച് ഓടുകയായിരുന്നു. പിന്നാലെ സമീപത്ത് തയ്യാറായിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.

വീട്ടമ്മയായ സജിനിയുടെ മാല പൊട്ടിച്ചാണ് യുവാക്കൾ കടന്നു കളഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചാത്തന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചവറ സ്വദേശിയായ ഇർഷാദിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ സ്വദേശികളായ അമീർ, രാജേഷ് എന്നിവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

Content Highlights- Man wearing mask came to buy yogurt, then broke shopkeeper's gold necklace, suspects arrested

dot image
To advertise here,contact us
dot image