'മുനമ്പത്തെ വേദന കേൾക്കാൻ മോദി മാത്രം, ജനങ്ങൾക്ക് ഇനിയും നിയമപോരാട്ടം തുടരേണ്ടി വരും';കിരണ്‍ റിജിജു

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിയിലൂടെ തന്നെ ഇതിന് പരിഹാരം കാണണമെന്നും കിരണ്‍ റിജിജു പറഞ്ഞു.

dot image

കൊച്ചി : മുനമ്പത്തെ ജനങ്ങൾ വഖഫ് ഭൂമി വിഷയത്തിൽ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി കിരണ്‍ റിജിജു. മുനമ്പത്ത് നടന്ന 'നന്ദി മോദി ബഹുജനകൂട്ടായ്മ' പരിപാടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിയിലൂടെ തന്നെ ഇതിന് പരിഹാരം കാണണമെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളാണ് താൻ. പ്രശ്നം നിലവിൽ കോടതി പരിഗണനയിലാണ്. അതിനാൽ കൃത്യമായ സമയപരിധി പറയുന്നില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും കിരൺറിജിജു പറഞ്ഞു.

അതേ സമയം മുനമ്പത്ത് എത്തുന്ന തനിക്ക് മുനമ്പത്തെ പ്രശ്നങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ട് എന്ന് കിരൺ റിജിജു പറഞ്ഞു.

മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് തരാനാണ് താൻ എത്തിയതെന്നും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാത്ത നിലയിൽ പരിഹാരം ഉണ്ടാകുമെന്നും കിരൺ റിജിജു മുനമ്പത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി. വഖഫ് നിയമം അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോർഡിന് നൽകിയിരുന്നത്. നരേന്ദ്രമോദി ആ അധികാരങ്ങൾ എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു.

കേന്ദ്രം മുസ്ലിങ്ങൾക്കോ ഇസ്ലാമിനോ എതിരല്ല. എന്നാൽ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മുനമ്പം ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതുവരെ തങ്ങൾക്ക് വിശ്രമമില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് പറഞ്ഞു.ബിജെപിക്ക് ഇത് രാഷ്ട്രീയ വിഷയമല്ലെന്നും അത് ജനങ്ങളുടെ നീതിയുടെ വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുനമ്പത്തേതിന് സമാനമായ പ്രശ്നം രാജ്യത്ത് ഒരാൾക്കും ഇനി നേരിടേണ്ടി വരില്ല. വഖഫ് നിയമ ഭേദഗതിക്ക് ശേഷം മുസ്ലിം കുടുംബങ്ങൾ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു എന്നും കേന്ദ്രമന്ത്രി അവകാശവാദമുന്നയിച്ചു. വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്ത അംഗങ്ങളും ഉൾപ്പെടും. ഒരു ഭൂമിയും വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്തെ വേദന കേൾക്കാൻ നരേന്ദ്രമോദി മാത്രമേയുള്ളൂവെന്നും കിരൺ റിജിജു പറഞ്ഞു.

content highlights : 'Only Modi can hear the pain of munambam, people will have to continue their legal fight'; Kiren Rijiju

dot image
To advertise here,contact us
dot image