
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ. ചെന്നിത്തല സ്വദേശി ഗോകുൽ കൃഷ്ണനാണ് (33) അറസ്റ്റിലായത്.
2022ലാണ് പ്രതി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മൂന്നുവർഷത്തിനു ശേഷമാണ് പീഡനവിവരം പുറം ലോകമറിയുന്നത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി മൂന്ന് വർഷം മുൻപ് തനിക്ക് നേരിട്ട ദുരനുഭവത്തെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോകുൽ കുട്ടിയുടെ രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരമറിയിക്കുകയും ശിശുക്ഷേമ സമിതി പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു ഗോകുൽ.
content highlights : Suspect arrested for attempting to rape minor disabled girl