'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! '; കെ കെ രാ​ഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യ‍ർ

വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാ​ഗേഷ് എന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പറയുന്നു

dot image

തിരുവനന്തപുരം: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം' എന്ന് തുടങ്ങുന്ന ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ താൻ നിരവധി ​ഗുണങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്നും ദിവ്യ എസ് അയ്യർ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാ​ഗേശെന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പറയുന്നു.

ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൻ്റെ പൂർണ രൂപം

ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!
Thank you, for always considering us with utmost respect--an art that is getting endangered in power corridors across the globe.

ഇന്ന് രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. കെ കെ രാ​ഗേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ​ഗോവിന്ദൻ മാസ്റ്റർ, പി വി ​ഗോപിനാഥ്, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗങ്ങൾ. ആലക്കോട് നിന്നുള്ള എം കരുണാകരനാണ് ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖം.

നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ കെ രാഗേഷ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.

Content Highlights- 'This KKR shield will make even Karnan jealous!'; Divya S Iyer praises K K Ragesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us