
മുനമ്പം:വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് ഇന്ന് 'നന്ദി മോദി ബഹുജനകൂട്ടായ്മ'. എൻ ഡി എ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി കിരൺ റിജിജു മുനമ്പത്തെത്തും. മുനമ്പത്തെത്തുന്ന കേന്ദ്ര മന്ത്രി കിരൺ റിജിജു വരാപ്പുഴ അതിരൂപത ആസ്ഥാനം സന്ദർശിക്കും.
ഇന്ന് വൈകിട്ട് 5 ന് മുനമ്പം സമരപ്പന്തലിലെത്തി ഭൂസംരക്ഷ സമിതി നേതാക്കളുമായി ആശയവിനിമയം നടത്തും. വഖഫ് നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു. മുനമ്പം വിഷയത്തിൽ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു എന്ന ആരോപണം കോൺഗ്രസും സിപിഐഎമ്മും ഉയർത്തുന്നതിനിടയിലാണ് കിരൺ റിജിജുവിൻ്റെ വരവ് എന്നതാണ് ഇതിൻ്റെ രാഷ്ട്രീയ പ്രാധാന്യം. രാവിലെ പതിനൊന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കേന്ദ്രമന്ത്രി നേരേ വരാപ്പുഴ അതിരൂപത ആസ്ഥാനത്തേക്ക് ആണ് എത്തുന്നത് . അവിടെയെത്തി ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തും.
Content Highlight: Today, Kiren Rijiju is ready to participate in the 'Nandi Modi public gathering'