
മണ്ണഞ്ചേരി: ആറ് മാസം മുന്പ് മരിച്ച ബൈക്ക് അപകടത്തില് മരിച്ച യുവാവിന്റെ സഹോദരന് മറ്റൊരു ബൈക്ക് അപകടത്തില് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്ഡ് പൂത്താട്ട് കുഞ്ഞുമോന്-ബിന്ദു ദമ്പതികളുടെ മകന് അഖില്(25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12ന് മുഹമ്മ സിഎംസി സ്കൂളിന് സമീപം കാറിടിച്ചുണ്ടായ അപകടത്തിലാണ് അഖിലിന് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖില് സുഹൃത്തിന്റെ വീട്ടില് നിന്നു മടങ്ങുമ്പോഴായിരുന്നു അപകടം.
അഖിലിന്റെ സഹോദരന് അമല് കഴിഞ്ഞ ഒക്ടോബര് 26ന് മുട്ടത്തിപ്പറമ്പിന് സമീപം അപകടത്തില് മരിച്ചിരുന്നു.