
തിരുവനന്തപുരം: സിഗററ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ യുവാവ് ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു. തിരുവനന്തപുരത്ത് നടന്ന സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്.
പൊതുസ്ഥലത്ത് പുകവലിച്ചു നില്‍ക്കുകയായിരുന്നു റയാന്‍. ഇവിടെയെത്തിയ പൊലീസ് സിഗററ്റ് കളയാന്‍ റയാനോട് ആവശ്യപ്പെട്ടെങ്കിലും കളയാന്‍ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് സിഗററ്റ് തട്ടിക്കളഞ്ഞ് പെറ്റി നല്‍കി പൊലീസ് മടങ്ങിയെങ്കിലും പിന്‍തുടര്‍ന്ന് എത്തിയ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സിപിഓമാരായ രതീഷും വിഷ്ണുവും ആശുപത്രിയില്‍ ചികിത്സ നേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: Youth arrested for attacking police with helmet