
പാലക്കാട്: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യറിനുമെതിരെ ബിജെപി നേതൃത്വം കൊലവിളി പ്രസംഗം നടത്തിയതിന് എതിരെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രകടനത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പിന്നാലെ സന്ദീപ് വാര്യർ പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ടെന്നും ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോഴും വധഭീഷണി നടത്തിയപ്പോഴും പൊലീസ് പ്രശ്നമാക്കിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്നെ പിടിച്ച് മാറ്റിയത് യൂണിഫോമില്ലാത്ത പൊലീസാണെന്നും രാഹുൽ പറഞ്ഞു.
Content Highlights-BJP's call for killing, clashes at Youth Congress march, Rahul joins Mangkoota in sit-in protest