'രാഷ്ട്രപതിക്ക് മുകളിൽ കോടതി വന്നാലുള്ള അപകടം ചർച്ച ചെയ്യണം'; പരോക്ഷ വിമർശനവുമായി ഗോവ ഗവർണർ

ലക്ഷ്മണ രേഖകൾ ലംഘിക്കാതെയാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടതെന്നും പി എസ് ശ്രീധരൻപിള്ള

dot image

കോഴിക്കോട്: സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. രാഷ്ട്രപതിക്ക് മുകളിൽ കോടതി വന്നാലുള്ള അപകടം ചർച്ച ചെയ്യണം എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ച സുപ്രീംകോടതി വിധിയിലാണ് ശ്രീധരൻ പിള്ളയുടെ പരാമർശം.

ലക്ഷ്മണ രേഖകൾ ലംഘിക്കാതെയാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടത്. നിശബ്ദത പാലിക്കാൻ രാഷ്ട്രപതിക്ക് അവകാശമുണ്ട് എന്ന് പറഞ്ഞ പിഎസ് ശ്രീധരൻ പിള്ള ഇതിൽ ഒരു ഉദാഹരണവും ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ലോ പാർലമെൻ്റ് പാസാക്കിയെന്നും എന്നാൽ സെയിൽസിംഗ് മൗനം പാലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അടിവേരുകൾക്ക് ദോഷം സംഭവിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് അദ്ദേഹം കൂട്ടിചേർത്തു. അസംബ്ലികൾ പാസാക്കിയാൽ അംഗീകരിക്കണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അസംബ്ലി ഒന്നിച്ച് നിന്ന് പ്രത്യേക അധികാരം വേണം എന്ന് ആവശ്യപ്പെട്ടാൽ സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Goa Governor P.S. Sreedharan Pillai indirectly criticizes Supreme Court

dot image
To advertise here,contact us
dot image