
കൊച്ചി: കൊച്ചിയിൽ ടാങ്കറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊച്ചി കാക്കനാട് ചെമ്പുമുക്കിലാണ് വാഹനാപകടമുണ്ടായത്. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്.
മരണപ്പെട്ട മഹേശ്വരിയുടെ ഭർത്താവാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ചികിത്സയിലാണ്. അപകടത്തിനു പിന്നാലെ ടാങ്കർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Tanker and scooter accident in Kochi; Housewife dies tragically