
കൊച്ചി : എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധ. പശ്ചിമബംഗാൾ സ്വദേശികളായ 28 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 12 പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
16 പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇവർ ബട്ടർ ചിക്കൻ പാചകം ചെയ്തിരുന്നു.
തുടർന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇവർ കാക്കനാട് ഒരു വീട്ടിൽ ജോലിക്ക് വന്നപ്പോൾ ബട്ടർ ചിക്കനും കഴിക്കാനായി കൊണ്ടുവരികയായിരുന്നു. ഇത് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
content highlights : food poison among migrant workers in kochi