മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി വി ഷാജികുമാറിന്

കാസർഗോഡ് മടിക്കൈ സ്വദേശിയായ ഷാജികുമാറിന്റെ 'മരണവംശം' നോവലാണ് പുരസ്‌കാരത്തിന് അർഹമായത്.

dot image

കണ്ണൂർ : തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാള സാഹിത്യഗവേഷകരുടെ സംസ്ഥാനതല കൂട്ടായ്മയായ മലയാളം ഓപ്പൺ അക്കാദമിയും കൂത്തുപറമ്പ് കോ-ഓപ്പറേറ്റിവ് റൂറൽ ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ രണ്ടാമത് മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി വി ഷാജികുമാറിന്.


കാസർഗോഡ് മടിക്കൈ സ്വദേശിയായ ഷാജികുമാറിന്റെ 'മരണവംശം' നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. റിജോയ് എം രാജൻ (കേരള സർവകലാശാല), കെ ടി പ്രവീൺ (കാലിക്കറ്റ് സർവകലാശാല), മരിയ സണ്ണി (കണ്ണൂർ സർവകലാശാല) എന്നിവരടങ്ങുന്ന ഗവേഷകജൂറിയാണ് കൃതി തെരഞ്ഞെടുത്തത്. 11111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് 4 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

അനുബന്ധമായി രാത്രി ഏഴിനു ആലപ്പുഴ മരുതം തീയറ്റർ ഗ്രൂപ്പിന്റെ മാടൻമോക്ഷം നാടകത്തിന്റെ പ്രദർശനവും നടക്കും. പുരസ്‌കാരസമിതിയുടെ ചെയർമാൻ കെ ധനഞ്ജയൻ, കൺവീനർ അമൽരാജ് പാറേമ്മൽ, സിതാര ജയറാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

dot image
To advertise here,contact us
dot image