
പാലക്കാട്: ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം. പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്. മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ എന്ന യുവാവാണ് മരിച്ചത്. മറ്റു നാല് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ മാങ്ങോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കൾ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്. നാല് മലയാളികളും ഒരു കർണാടക സ്വദേശിയുമായിരുന്നു യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നത്.
Content Highlights- While returning from Kodaikanal, a pickup van crashed into a group of young people, killing one person.