46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു;സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം

dot image

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസ്സോസ്സിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയില്‍ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.

മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്‌സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിന്‍ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൗണ്ടിലേക്ക് ഇടുകയും ശ്രീദേവ് പണം മറ്റൊരാള്‍ക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് നിഗമനം.

Content Highlights: Online financial fraud Film workers arrested

dot image
To advertise here,contact us
dot image