
പാലക്കാട് : പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കെ എസ് ജയഘോഷിനെതിരെയാണ് വീണ്ടും പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്. കലാപാഹ്വാനം, ഫേസ്ബുക്കിലൂടെ പൊലീസിന് ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസുകാരെ കാക്കി വെച്ച ആർ എസ് എസ് പ്രവർത്തകർ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജയഘോഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒപ്പം ചില പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച ശേഷം യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലിചതച്ച നരഭോജികളാണ് ഇവരെന്നും ഇവരെ തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടണമെന്നും ജയഘോഷ് പറയുന്നു.
കെ എസ് ജയഘോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആർ.എസ്.എസ്സുകാർ ഇന്നലെ യൂത്ത് കോൺഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ?. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങൾ ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ പി.ടി.അജ്മൽ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനിൽ കൊടുത്തു കഴിഞ്ഞു. ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ പൊതു ജനത്തേയും ഞങ്ങൾ ക്ഷണിക്കുകയാണ്.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഉള്ള നരഭോജികളെ അറിയുമെങ്കിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?
content highlights : 'Police are cannibals'; Youth Congress district president again takes the bait