കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്; മാനസിക വെല്ലുവിളി നേരിടുന്നെന്ന് കുടുംബം

ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു

dot image

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് പരാക്രമം കാണിച്ചത്. സുരക്ഷാജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് നീക്കിയില്ല. പിന്നീട് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച് ബന്ധുക്കളുടെ വിവരം ശേഖരിച്ചു.

യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ബെംഗളൂരു നിംഹാൻസിൽ ചികിത്സ തേടിയിട്ടുള്ള ആളാണെന്നും യുവാവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ബന്ധുക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Content Highlights: Youth bravery by parking his bike across a bus at KSRTC bus stand Family says he is mentally ill

dot image
To advertise here,contact us
dot image