
തൃശൂർ: കൈപ്പമംഗലം കൂരിക്കുഴിയിൽ രണ്ടര വയസുകാരൻ കടലിൽ വീണ് മരിച്ച നിലയിൽ. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മുറ്റിച്ചൂർ സ്വദേശി കുരുക്കിപീടികയിൽ നാസറിൻ്റെ ഷാഹിറയുടെയും മകനായ അഷ്ഫാഖാണ് മരിച്ചത്. അവധി ദിനത്തിൽ ബന്ധുവിൻ്റെ വീട്ടിൽ വിരുന്നിനെത്തിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ബീച്ചിൽ നടത്തിയ തിരച്ചിലിൽ ഐസ് കച്ചവടകാരനാണ് കുട്ടിയെ മരിച്ച നിലയിൽ കടലിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ചേട്ടനായ നാല് വയസുകാരനുമായി കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കുട്ടിയെ കാണാതായത്. ഈ സമയം കുട്ടി കണ്ണ് വെട്ടിച്ച് സമീപത്തുള്ള ബീച്ചിലേക്ക് പോയതാവാം എന്നാണ് നിഗമനം.
Content Highlights- A child who had gone missing after attending a party at a relative's house was found dead on a nearby beach after a search.