മാർക്കോ അല്ല പ്രശ്നം; നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം

dot image

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാർക്കോ സിനിമ അല്ല പ്രശ്നം. സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? അത് എങ്ങനെ സ്‌കൂളുകളിലേക്ക് എത്തുന്നു? ആരാണ് കാരിയേഴ്സ് എന്നെല്ലാം പരിശോധിക്കണം. ലഹരി വളരെ അപകടരമാണ്. സിനിമ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഹോട്ടല്‍ മുറിയിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈൻ്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

Content Highlights: It's a good thing that actresses are coming forward with complaints said unni mukundan

dot image
To advertise here,contact us
dot image