'വിൻ സിയുടെ പരാതി ഗൂഢാലോചന'; പരാതിക്ക് കാരണം സെറ്റിൽ തന്നോടുള്ള എതിർപ്പെന്ന് ഷൈൻ ടോം ചാക്കോ

വിൻസിയുമായി തനിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലായെന്നും ഷൈൻ പൊലീസിനോട് വെളിപ്പെടുത്തി

dot image

കൊച്ചി: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൂഢാലോചന എന്ന് നടനും കുറ്റാരോപിതനുമായ ഷൈൻ ടോം ചാക്കോ. സിനിമ സെറ്റിൽ വെച്ച് നടി വിൻ സിക്ക് തന്നോട് എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും ആ എതിർപ്പാണ് ഇപ്പോൾ തനിക്കെതിരെയുള്ള പരാതിക്ക് കാരണമെന്നും ഷൈൻ മൊഴി നൽകി.എന്നാൽ വിൻസിയുമായി തനിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലായെന്നും ഷൈൻ പൊലീസിനോട് വെളിപ്പെടുത്തി.

അതേ സമയം, തെളിവ് നശിപ്പിച്ചതിനും ഷൈനിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഇറങ്ങിയോടിയത് തെളിവ് നശിപ്പിക്കാനാണെന്നാണ് പൊലീസിൻ്റെ നിഗമനം. ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം മാത്രം ലഹരി ഇടപാടുകാരനുമായി ഇരുപതിനായിരം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഓടിയ ദിവസം ലഹരി ഉപയോഗിക്കുകയോ ലഹരി കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈനിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഡോപിംഗ് ടെസ്റ്റ് നടത്തുന്നത്. നടന്റെ രക്തവും നഖവും മുടിയും പരിശോധിക്കും. ആറ് മുതല്‍ 12 മാസം വരെ ലഹരി ഉപയോഗിച്ചത് ആന്റി ഡോപിംഗ് ടെസ്റ്റ് വഴി കണ്ടെത്താനാകും. താന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇറങ്ങിയോടിയ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി.താൻ ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാ പ്രവർത്തകരാണ് ലഹരി എത്തിച്ച് നൽകുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുളള വകുപ്പുകള്‍ പ്രകാരം കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. ഷൈന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹോട്ടലില്‍ ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ലഹരി ഇടപാടുകളില്‍ പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ് കണ്ടെത്തി.

ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് താന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈന്‍ ഷൈനിന്റെ വാട്ട്‌സാപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍പേ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്.

Content Highlights- Shine Tom Chacko says the reason for the complaint was opposition to him on the set, and that Win C's complaint is a conspiracy.

dot image
To advertise here,contact us
dot image