സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വേനൽ മഴ; ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ

62 ശതമാനം അധിക വേനൽ മഴയാണ് ലഭിച്ചത്

dot image

മൂലമറ്റം: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകൾ. 62 ശതമാനം അധിക വേനൽ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതൽ 19 വരെയുള്ള കാലയളവിൽ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാൽ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കിൽ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ.

പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളിൽ അധിക മഴ പെയ്തു.

Content Highlights: 62 percent excess summer rainfall in the state

dot image
To advertise here,contact us
dot image