'സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു'; എഡിജിപി മനോജ് എബ്രഹാം

സിനിമയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മനോജ് എബ്രഹാം

dot image

തിരുവനന്തപുരം: സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ഇതുവഴി സിനിമ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം റിപ്പോർട്ടറിനോട് പറഞ്ഞു.

സിനിമാതാരങ്ങളെ ഉൾപ്പെടുത്തി മയക്കുമരുന്ന് പാർട്ടികൾ നടത്തുന്നുണ്ടെന്നും സിനിമയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. സിനിമാ സംഘടനകൾ മയക്കുമരുന്നിന് എതിരെ പ്രവർത്തിക്കണമെന്നും മനോജ് എബ്രഹാം ആവശ്യപ്പെട്ടു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒരു സംരക്ഷണവും നൽകില്ലെന്നും സിനിമ സമൂഹത്തിന് മാതൃക ആകേണ്ടതാണെന്നും മനോജ് എബ്രഹാം ചൂണ്ടിക്കാണിച്ചു. ലഹരി ഉപയോ​ഗത്തിനെതിരെ ഒരു ദാക്ഷണ്യവും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും എഡിജിപി മുന്നറിയിപ്പ് നൽകി.

വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും മനോജ് എബ്രഹാം പ്രതികരിച്ചു. വിൻസിക്ക് കൗൺസിലിംഗ് നൽകുമെന്ന് വ്യക്തമാക്കിയ എഡിജിപി പരാതി നൽകുന്നതിന് വേണ്ടിയാണ് കൗൺസിലിംഗ് നൽകുന്നതെന്നും പറഞ്ഞു. ഇത്തരം പരാതികളിലെ പോലീസ് നടപടി വിൻസിയുടെ കേസിലും സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു.

Content Highlights: ADGP Manoj Abraham on Drug use in cinema field

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us