
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്. ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു. അരുൺ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ്.
Content Highlights: Hospital worker suspended for filming operation