
കൊച്ചി: റിപ്പോർട്ടർ ടി വിക്ക് എതിരെ വീണ്ടും വ്യാജ വാർത്തയുമായി കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. ഫെയ്സ്ബുക്കിലൂടെയാണ് ബൽറാമിന്‍റെ വ്യാജ പ്രചാരണം. 'മീറ്റ് ദി എഡിറ്റേഴ്സ്' പരിപാടിയുടെ ചില ക്ലിപ്പുകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരെ റിപ്പോർട്ടർ ടി വി നൽകിയ പൊലീസ് പരാതി സംബന്ധിച്ചാണ് ബൽറാം പുതിയ വ്യാജ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്.
പരാതിയിന്മേൽ പൊലീസ് ഇട്ട എഫ്ഐആറിന്‍റെ കോപ്പി റിപ്പോർട്ടറിന് എന്ന് ബ്രേക്കിംഗ് ന്യൂസ് നൽകിയതായാണ് ബൽറാം ആരോപിക്കുന്നത്. എന്നാൽ എഫ്ഐആറിന്‍റെ പകർപ്പ് റിപ്പോർട്ടറിന് എന്ന വാർത്ത ഷൈൻ ടോം ചാക്കോയുടെ കേസുമായി ബന്ധപ്പെട്ടതായിരുന്നു. പരാതി നൽകിയ വാർത്തയും ഷൈൻ ടോം ചാക്കോയുടെ വാർത്തയും ചേർത്ത് വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചാണ് തെറ്റിദ്ധാരണ പരത്തുന്നത്.
തലയും വാലും തിരിച്ചറിയാത്തവരുടെ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ റിപ്പോർട്ടർ ടി വി ശക്തമായി അപലപിക്കുന്നു. ബൽറാമിന്‍റെ ഈ വ്യാജ പ്രചാരണം വിശ്വസിക്കരുതെന്ന് പ്രിയ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വത്തിലുള്ള ഒരാളാണ് വി ടി ബൽറാം. അതുകൊണ്ട് അദ്ദേഹത്തിന് എതിരെ നിയമനടപടി സ്വീകരിക്കാനാണ് റിപ്പോർട്ടർ ടിവിയുടെ തീരുമാനം.
Content Highlights: V T Balram spreads false propaganda against Reporter TV legal action will be taken