
കോഴിക്കോട്: കുറ്റ്യാടിയിൽ മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കക്കട്ടിൽ റിയാസിന്റേയും ജസ്‌ലയുടേയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന്റെ മരണമെന്നാണ് സംശയിക്കുന്നത്.
റിപൊയിൽ മുക്കിലെ മാതാവിന്റെ വീട്ടിൽ ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റിയാസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കരിക്കും.
Content Highlights: 47 day old child died in Kuttiady