
കൊല്ലം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഫ്രാൻസിസ് മാർപ്പായ്ക്ക് ഇന്ത്യയെ കുറിച്ച് വലിയ മമത ഉണ്ടായിരുന്നുവെന്നും ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ച് അദ്ദേഹം ഏറെ സംസാരിച്ചുവെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
'കേരളത്തെ കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ടായിരുന്നു. മനുഷ്യസ്നേഹത്തെ കുറിച്ചാണ് അദ്ദേഹം എന്നും സംസാരിച്ചത്. ലോകത്ത് നടക്കുന്ന വംശീയതയെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചു. നിര്യാണത്തിൽ അങ്ങേയറ്റത്തെ ദു:ഖം രേഖപ്പെടുത്തുന്നു. ദു:ഖത്തിൽ പങ്കുചേരുന്നു.' സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights- 'Expressing dissatisfaction with the racism happening in the world and sharing in the grief'; Sadiqali Shihab Thangal