
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Content Highlights: police arrested those who threatened class 10 girl to love plus 2 boy