പി വി അൻവർ-കോൺഗ്രസ് കൂടിക്കാഴ്ച ഏപ്രിൽ 23ന്; യുഡിഎഫ് പ്രവേശനം ചർച്ചയാകും

23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം

dot image

മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പി വി അൻവർ കോൺ​ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ഏപ്രിൽ 23നാണ് പി വി അൻവർ കോൺ​ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക. 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനത്തിൽ ധാരണയാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.

കോൺ​ഗ്രസ് നേതാക്കളുമായുള്ള ചർച്ചയിൽ മുന്നണി പ്രവേശനം സംബന്ധിച്ച് ധാരണയായില്ലെങ്കിൽ തൃണമൂൽ കോൺ​ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആലോചിക്കുന്നത്. മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം തൃണമൂൽ കോൺ​ഗ്രസിൻ്റെ സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും കൈകൊള്ളുക. ഏപ്രിൽ 23ന് ശേഷം തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേരും.

Content Highlights: PV Anvar-Congress meeting on April 23 UDF entry to be discussed

dot image
To advertise here,contact us
dot image