
തിരുവനന്തപുരം: സഹകരണ വകുപ്പിലെ ജോലിയില്‍ സ്ഥാനക്കയറ്റത്തിനായി ബിജെപി നേതാവ് വ്യാജ രേഖ നിര്‍മ്മിച്ചതായി കണ്ടെത്തി. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ട്രഷറര്‍ വി എന്‍ മധുകുമാറാണ് വ്യാജരേഖ നിര്‍മ്മിച്ചത്. നെയ്യാറ്റിന്‍കര പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരനാണ് മധു കുമാര്‍. ബാങ്കിലെ പ്യൂണ്‍ തസ്തികയില്‍ ജോലിക്ക് കയറിയ മധുകുമാര്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്‌കികയിലെത്താന്‍ വ്യാജ രേഖ ചമച്ചെന്നാണ് കണ്ടെത്തല്‍.
വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സൂപ്പര്‍വൈസര്‍ പദവിയില്‍ വി എന്‍ മധുകുമാര്‍ എത്തിയത്. മേഘാലയ ആസ്ഥാനമായുള്ള ടെക്‌നോ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്. ഈ കാലയളവില്‍ വാങ്ങിയ ശമ്പളം തിരിച്ച് പിടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എസ്എസ്എല്‍സി മാത്രമാണ് മധുകുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയെന്നാണ് കണ്ടെത്തല്‍.
സംശയം തോന്നി ജീവനക്കാരാണ് സഹകരണവകുപ്പ് രജിസ്റ്റാര്‍ക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തി സഹകരണവകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നിലവില്‍ മധുകുമാര്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ഡിസ്റ്റന്റ് പഠിച്ച് വിജയിച്ചാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നുവെന്നും മധുകുമാര്‍ പറയുന്നു.
Content Highlights: BJP leader fabricated fake document to secure a promotion in the Cooperative Department