ബോംബ് ഭീഷണി; ഹൈക്കോടതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു

ഹൈക്കോടതി കെട്ടിടത്തിനും പരിസരത്തും സുരക്ഷ വര്‍ധിപ്പിച്ചു.

dot image

കൊച്ചി: കേരള ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇമെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി കെട്ടിടത്തിനും പരിസരത്തും സുരക്ഷ വര്‍ധിപ്പിച്ചു. സന്ദേശം വ്യാജമാണെങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. സംശയാസ്പദമായ വിധത്തില്‍ ബാഗോ മറ്റു വസ്തുക്കളോ കണ്ടെത്തുകയാണെങ്കില്‍ അറിയിക്കണമെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Bomb threat; Security beefed up at High Court

dot image
To advertise here,contact us
dot image