
കൊച്ചി: എറണാകുളത്ത് ഭാര്യയെയും മക്കളെയും കുത്തിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഭാഗ്യരാജാണ് ജീവനൊടുക്കിയത്.
പരിക്കേറ്റ ഭാര്യ മിനി ( 45 ), മകൾ ശ്രീലക്ഷ്മി ( 23 ) എന്നിവർ ചികിത്സയിലാണ്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Family feud; Husband dies after stabbing wife and children in Kochi