കെഎസ്ആർടിസിക്ക് എംവിഡിയുടെ 'തഴുകൽ'; നിയമലംഘനം പരിശോധിക്കാറില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ റിപ്പോർട്ടറിനോട്

പിഴയും, നടപടികളും ഉണ്ടാകാറുണ്ടെങ്കിലും, കെഎസ്ആർടിസിയിലെ നിയമം വ്യത്യസ്തമായതിനാൽ കാര്യക്ഷമമാകാറില്ല

dot image

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ നടത്തുന്ന നിയമലംഘനങ്ങൾക്ക് നേരെ കണ്ണടച്ച് എംവിഡി. കെഎസ്ആർടിസി നടത്തുന്ന നിയമലംഘനങ്ങൾ എംവിഡി പരിശോധിക്കാറില്ലെന്നും, ഇൻ്റേണൽ വിങ് സംവിധാനം ഉള്ളതുകൊണ്ടാണ് ഇതെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച്‌ നാഗരാജു റിപ്പോർട്ടറിനോട് പറഞ്ഞു.

കെഎസ്ആർടിസി ആണെങ്കിലും സ്വകാര്യ ബസ് ആണെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ കെഎസ്ആർടിസിക്ക് സ്വയം ഒരു സംവിധാനമുണ്ട്. അതൊരു സൗകര്യമാണ്. അവർ തന്നെ പരിശോധിച്ച് ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ ശ്രദ്ധിക്കും എന്നാണ് സി എച്ച്‌ നാഗരാജു പറഞ്ഞത്. കെഎസ്ആർടിസി ബസുകൾ അപകടത്തിപ്പെടുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംവിഡി ബസുകൾ പരിശോധിക്കാറില്ല എന്ന ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച്‌ നാഗരാജുവിൻ്റെ തുറന്നുപറച്ചിൽ.

സ്വയം സംവിധാനം ഉള്ളത് അപകടമുണ്ടാക്കുന്ന, മദ്യപിച്ചവരുന്ന ഡ്രൈവർമാർക്ക് ഗുണകരമാകുന്നുണ്ടെന്ന ആരോപണം ശക്തമാണ്. പിഴയും, നടപടികളും ഉണ്ടാകാറുണ്ടെങ്കിലും, കെഎസ്ആർടിസിയിലെ നിയമം വ്യത്യസ്തമായതിനാൽ കാര്യക്ഷമമാകാറില്ല. കോടിക്കണക്കിന് രൂപ പിഴ ഇപ്പോഴും കെഎസ്ആർടിസി അടച്ചിട്ടില്ല. ഇത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കെയാണ് തങ്ങൾ കെഎസ്ആർടിസി ബസുകൾ പരിശോധിക്കാറില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ തുറന്നുപറയുന്നത്.

Content Highlights: KSRTC not being checked by MVD

dot image
To advertise here,contact us
dot image