
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കാശ്മീർ ചർച്ചയ്ക്കിടെ ഗാന്ധിനിന്ദ പരാമർശം നടത്തിയ ബിജെപി കൗൺസിലർക്ക് ശാസന. ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ ബിജെപി കൗൺസിലർ സി എസ് സത്യഭാമയാണ് ഗാന്ധിജിയെ അപമാനിക്കുന്നരീതിയിൽ സംസാരിച്ചത്.
ഗാന്ധിനിന്ദ പരാമർശം വിവാദമായതോടെ ബിജെപി കൗൺസിലർക്കെതിരെ യുഡിഎഫ്-എൽഡിഎഫ് കൗൺസിലർമാർ രംഗത്തുവന്നു. തുടർന്ന് സിഎസ് സത്യഭാമ മാപ്പ് പറയണമെന്നും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു.
ഒന്നുകിൽ കൗൺസിലർ മാപ്പുപറയണമെന്നും അല്ലെങ്കിൽ ഗാന്ധി നിന്ദ പരാമർശത്തിനെതിരെ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. എന്നാൽ ബിജെപി കൗൺസിലർ വിഷയത്തിൽ കൃത്യമായ മറുപടി നൽകാതായതോടെ മേയർ കൗൺസിലറെ ശാസിക്കുകയായിരുന്നു.
Content Highlights:Mayor reprimands BJP councilor for making Gandhian-bashing remarks