വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിലുണ്ടായ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

dot image

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഏപ്രിൽ 24 മുതൽ 26 വരെയാണ് വടക്കൻ കേരളത്തിന്റെ ചില ഭാ​ഗങ്ങളിൽ അര മണിക്കൂർ നേരത്തേക്ക് വൈദ്യുതി നിയന്ത്രിക്കുക.

Also Read:

കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിലുണ്ടായ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

നാളെയോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് ശ്രമം. വൈകിട്ട് 6 മണി മുതലുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്. ഉപഭോക്താക്കൾ പരമാവധി സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

content highlights : Possibility of electricity regulation in North Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us