'സംഭവം നടന്നതിന്‍റെ തലേദിവസമാണ് പഹൽഗാമിൽ നിന്നും ഞങ്ങൾ നാട്ടിലെത്തിയത്'; ഗായിക മൃദുല

'അവിടെത്തെ കശ്മീരികൾ വളരെ നിഷ്കളങ്കരായ ആളുകളാണ്, അവിടെ ഉള്ളവരാരും ഭീകരർ അല്ല, പാവങ്ങൾ ആണ്'

dot image

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ തലേദിവസമാണ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയതെന്ന് ഗായിക മൃദുല വാര്യര്‍. ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകൾ വന്നു പോകുന്ന ടൂറിസ്റ്റ് സ്ഥാലങ്ങളാണ് എബിസി വാലി. അവിടത്തെ കശ്മീരികൾ വളരെ നിഷ്കളങ്കരായ ആളുകളാണെന്നും അവിടെ തങ്ങൾ കണ്ടവരൊന്നും ഭീകരർ അല്ലെന്നും മൃദുല റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'വളരെ ഞെട്ടലോടെയാണ് വാർത്ത കേട്ടത്. സംഭവം നടന്ന തലേദിവസമാണ് പഹൽഗാമിൽ നിന്നും ഞങ്ങൾ നാട്ടിലെത്തിയത്. പഹൽഗാമിൽ പോയിരുന്നു പക്ഷെ ആക്രമണം നടന്ന സ്ഥലത്ത് പോയിരുന്നില്ല. എബിസി വാലി എന്ന് പറയുന്നിടത മൂന്ന് വാലികളാണ് ഉള്ളത്. വളരെ ഭംഗിയുള്ള സ്ഥലങ്ങളാണ്. വേണുഗോപാൽ സാർ അവിടെ പോയിരുന്നു എന്ന് അറിയുന്നത് രണ്ട് ദിവസം മുന്നേയാണ്. അവർക്കൊപ്പമല്ല ഞങ്ങൾ ഉണ്ടായിരുന്നത്. അവിടെവെച്ച് കണ്ടിട്ടുമില്ല.

അവിടെ ഓരോ സ്ഥലത്തും ലക്ഷക്കണക്കിന് ആളുകളാണ് വന്നു പോകുന്നത്. അവിടെത്തെ കശ്മീരികൾ വളരെ നിഷ്കളങ്കരായ ആളുകളാണ്. കച്ചവടക്കാർക്കിടയിൽ ചെറിയ തട്ടിപ്പുകൾ ഉണ്ട് പക്ഷെ എന്നാലും അവിടെ ഉള്ളവരാരും ഭീകരർ ഒന്നും അല്ല, വളരെ പാവങ്ങൾ ആണ്. കശ്മീരിലേക്ക് യാത്ര പോകാൻ തീരുമാനിക്കുമ്പോൾ അവിടെ പണ്ട് ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാം ശാന്തമാണ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഒരുപാട് പേര് പോയി സുരക്ഷിതമായി വരുന്നുമുണ്ട്. തിരിച്ചെത്തിയ ദിവസം ഇത്രയും വലിയൊരു ആക്രമണം നടന്നു എന്നത് വിശ്വസിക്കാൻ ആയില്ല, ഞെട്ടൽ മാറിയിട്ടില്ല,' മൃദുല പറഞ്ഞു.

Content Highlights: Singer Mridula says that they returned from Pahalgam the day before the incident

dot image
To advertise here,contact us
dot image