'രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നം, അതീവ ഗുരുതരമായ ആരോപണമാണ് വീണ ടിയ്ക്ക് നേരെ'

നിലമ്പൂരില്‍ യുഡിഎഫിന് ഇത് വരെ കിട്ടാത്ത വോട്ട് ലഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു

dot image

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ ജനങ്ങളുടെ എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പി വി അന്‍വര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അന്‍വര്‍ തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ഇത് വരെ കിട്ടാത്ത വോട്ട് ലഭിക്കും. ആര്യാടന്‍ മുഹമ്മദിന് പോലും കിട്ടാത്ത അത്രയും വോട്ട് കിട്ടും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ അടക്കം ഞങ്ങള്‍ക്ക് വോട്ട് ചെയ്യും.സിപിഐഎമ്മിന് തീവ്ര വലത് പക്ഷ നിലപാട് ആണ്. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി അല്ല എന്ന് ആണ് സിപിഐഎം പറയുന്നു. ഇത് പറയുന്ന ഇന്ത്യയിലെ ഏക പ്രതിപക്ഷ പാര്‍ട്ടി ആണ് സിപിഐഎം എന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അതീവ ഗുരുതരമായ ആരോപണമാണ് വീണ ടിയ്ക്ക് നേരെ ഉയര്‍ന്നത്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ഇന്ത്യ പാക്കിസ്താന് മറുപടി കൊടുക്കുന്നതില്‍ വി ഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശത്തിനും വി ഡി സതീശന്‍ മറുപടി നല്‍കി. രാജീവ് ചന്ദ്രശേഖരന് കേരളം എന്താണെന്ന തിരിച്ചറിവില്ല. താന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി അദ്ദേഹം കാണിച്ചില്ല. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: VD Satheesan says the candidate will be announced as soon as the by-election is announced at nilambur

dot image
To advertise here,contact us
dot image