11.07 കോടി രൂപയുടെ ഹൈ മൈക്രോണ്‍ എല്‍എസ്ഡി ലായനിയുമായി ഗോവയില്‍ മലയാളി അറസ്റ്റില്‍

രഹസ്യവിവരത്തെത്തുടര്‍ന്ന് ഗോവ ആന്റി നാര്‍കോട്ടിക്‌സ് സെല്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.

dot image

പനാജി: ഹൈ മൈക്രോണ്‍ എല്‍എസ്ഡി ലായനിയുമായി ഗോവയില്‍ മലയാളി പിടിയില്‍. പാലക്കാട് സ്വദേശി സമീര്‍(31) ആണ് അറസ്റ്റിലായത്. 110 ഗ്രാം തൂക്കം വരുന്ന ലായനിയാണ് കണ്ടെടുത്തത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 11.07 കോടി രൂപ വില വരുന്ന ഹൈ മൈക്രോണ്‍ എല്‍എസ്ഡി ലായനിയാണ് സമീറില്‍ നിന്ന് പിടിച്ചെടുത്തത്. വാഗ ബീച്ചിന് സമീപം അഞ്ചുവര്‍ഷമായി ഇയാള്‍ ഗസ്റ്റ് ഹൗസ് നടത്തുകയാണ്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഗോവ ആന്റി നാര്‍കോട്ടിക്‌സ് സെല്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.

Content Highlights: keralite arrested in Goa with high micron LSD worth Rs 11.07 crore

dot image
To advertise here,contact us
dot image