
വിതുര: വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യത്തിന്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.
വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് കുളിക്കാൻ വന്നതായിരുന്നു മോഹൻ രാജ് സുബ്രമണ്യം. മോഹനൊപ്പം എട്ടംഗ സംഘവും ഉണ്ടായിരുന്നു. വിതുര ഫയർഫോഴ്സും പൊലീസും ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മോഹൻ്റെ മൃതദേഹം കണ്ടെത്തിയത്.
വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർത്ഥിയാണ് മോഹൻ രാജ് സുബ്രമണ്യം.
Content Highlights:Body of Tamil Nadu native who went missing after being swept away in Vithura Thavkal found