ആരായിരിക്കും പുതിയ പൊലീസ് മേധാവി? തലപ്പത്ത് അഴിച്ചുപണിക്കൊരുങ്ങി സർക്കാർ

ആറ് പേരുടെ സാധ്യതാ പട്ടിക സർക്കാർ യുപിഎസ്‌സിക്ക് കൈമാറും

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണിക്കൊരുങ്ങി സർക്കാർ. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് ജൂണിൽ വിരമിക്കുന്നതോടെയാണ് പദവി ഒഴിവ് വരിക.

ഷെയ്ഖ് ദർബേഷ് സാഹിബ് വിരമിക്കുന്നതിന് മുമ്പുതന്നെ ആറ് പേരുടെ സാധ്യതാ പട്ടിക സർക്കാർ യുപിഎസ്‌സിക്ക് കൈമാറും. അതിൽ ഒന്നാമതായി ഉള്ളത് നിലവിലെ റോഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാളാണ്. രവധ ചന്ദ്രശേഖർ, സുരേഷ് രാജ് പുരോഹിത്, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എം ആർ അജിത്കുമാർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പേരുകള്‍.

എഡിജിപി ലോ ആൻഡ് ഓർഡർ പദവിയിലേക്ക് ആരെത്തും എന്നതിലും ഉടൻ തീരുമാനമുണ്ടായേക്കും. മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതോടെയാണ് പദവി ഒഴിവുവരിക. ഫയർഫോഴ്‌സ് മേധാവിയായ ഡിജിപി പത്മകുമാർ വിരമിക്കുകയും ചെയ്യും.

പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് മേധാവിയായ എച്ച് വെങ്കിടേഷ്, ഇൻറലിജൻസ് മേധാവിയായ പി വിജയൻ എന്നിവരാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് തലപ്പത്തേയ്ക്ക് പരിഗണനയിൽ ഉള്ളവർ.

Content Highlights: government to reconstruct police heads

dot image
To advertise here,contact us
dot image