മാറനല്ലൂര്‍ ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ്; എന്‍ ഭാസുരാംഗന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്

കരട് പട്ടികയില്‍ നിന്ന് ഭാസുരാംഗനെ ഒഴിവാക്കി കൊണ്ടുള്ള വോട്ടര്‍ പട്ടികയാണ് ക്ഷീരവികസന വകുപ്പ് പുറത്തിറക്കിയത്

dot image

കൊച്ചി: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വീണ്ടും തിരിച്ചടി. മാറനല്ലൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികയില്‍ നിന്നും ഭാസുരാംഗനെ പുറത്താക്കി. ക്ഷീര വകുപ്പിന്റെതായിരുന്നു ഭാസുരാംഗനെ ഒന്നാം നമ്പര്‍ വോട്ടറാക്കികൊണ്ടുള്ള ചട്ടവിരുദ്ധ നീക്കം. കരട് വോട്ടര്‍ പട്ടിക റിപ്പോര്‍ട്ടര്‍ ടി വിയാണ് പുറത്തുകൊണ്ടുവന്നത്.

അടുത്തമാസം 16നാണ് മാറനെല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആയിരുന്നു പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍. ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ സഹകരണ സംഘത്തിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയായിരുന്നു ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാനുള്ള സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം. എന്നാല്‍ നീക്കം റിപ്പോര്‍ട്ടര്‍ തുറന്നുകാട്ടിയതോടെ കരട് പട്ടികയില്‍ നിന്ന് ഭാസുരാംഗനെ ഒഴിവാക്കി കൊണ്ടുള്ള വോട്ടര്‍ പട്ടികയാണ് ക്ഷീരവികസന വകുപ്പ് പുറത്തിറക്കിയത്.

Content Highlights: Maranallur Dairy Association election N Basurangan out of voter list

dot image
To advertise here,contact us
dot image