മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം മെയ് 25ന്; ദേശീയ പ്രതിനിധി സമ്മേളനവും

പരിപാടി കാണാനെത്തുന്നവര്‍ക്ക് അനൗദ്യോഗിക രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കുന്നുണ്ട്.

dot image

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം മെയ് 25ന് നടക്കും. ഡല്‍ഹിയിലെ ദരിയാഗഞ്ചിലാണ് ആസ്ഥാന മന്ദിരം. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഖാഇദെ മില്ലത്ത് സെന്റര്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വതന്ത്ര്യ ഇന്ത്യയില്‍ മുസ്‌ലിം ലീഗ് പുതിയൊരു ദിശയിലേക്ക് മാറുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രത്യേക ആപ്പ് വഴി ഓണ്‍ലൈനായാണ് ദേശീയ സമ്മേളന പ്രതിനിധി രജിസ്‌ട്രേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ലീഗ് ദേശീയ കൗണ്‍സിലര്‍മാരും നേതാക്കളും ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഔദ്യോഗിക പ്രതിനിധികളാകും. പരിപാടി കാണാനെത്തുന്നവര്‍ക്ക് അനൗദ്യോഗിക രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കുന്നുണ്ട്. പൂര്‍ണമായ പേര് വിവരങ്ങള്‍ കൊടുത്ത് രജിസ്‌ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ഔദ്യോഗിക കാര്‍ഡുകള്‍ നല്‍കും.

Content Highlights: Muslim League National Headquarters building to be inaugurated on May 25th

dot image
To advertise here,contact us
dot image