ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

ബൈക്ക് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്

dot image

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുവാവിന് നേരെ ക്രൂര മർദ്ദനം. ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് യുവാവിന്‍റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ബൈക്ക് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.

അക്രമി സംഘം ലഹരി ഉപയോഗിച്ചിരുന്നു എന്നും ആരോപണമുണ്ട്. ഇതിന് മുൻപ് മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അക്രമത്തിനിരയായ ചെങ്ങളായി സ്വദേശി റിഷാദിന്റെ ഉമ്മ റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlights: A young man was injured after being hit with tiles and a soda bottle in Kannur.

dot image
To advertise here,contact us
dot image