'രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം';തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി

വി.ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്ന നിലപാട് ആണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്

dot image

കൊച്ചി:പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ശശി തരൂരിന്റെ ദേശാഭിമാനപരമായ നിലപാട് സ്വാഗതാര്‍ഹമാണെന്നും വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്ന നിലപാട് ആണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി.കെ.കൃഷ്ണദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പിയുടെ ദേശാഭിമാനപരമായ നിലപാട് തികച്ചും സ്വാഗതാര്‍ഹമാണ്.രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് വിഭാഗീയതയുടെ ശബ്ദം ഒറ്റപ്പെടും. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അക്കാര്യത്തിലല്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിന്നീട് ആവശ്യപ്പെടാം, നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടത്. വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെ കുറിച്ച് നാം അറിയാറില്ല മറിച്ച്, പരാജയപ്പെടുന്ന ചിലത് മാത്രമാണ് നാം അറിയുന്നതെന്നും തരൂര്‍ പറഞ്ഞു.

Content Highlights: BJP welcomes Shashi Tharoor's stand on Pahalgam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us