
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ മരണം. കവടിയാര്‍ സ്വദേശിയും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 63കാരനാണ് മരിച്ചത്. ഏപ്രില്‍ 20നായിരുന്നു മരണം. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ബന്ധുക്കള്‍ക്കോ പ്രദേശത്തോ മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Content Highlights: Ex government officer died due to Cholera in Thiruvananthapuram