വാക്കുതർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

വള്ളിച്ചിറ സ്വദേശി ബേബിയെയാണ് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയത്

dot image

കോട്ടയം: കോട്ടയം പാലായിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത്.

വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Friend stabbed to death in Pala, Kottayam

dot image
To advertise here,contact us
dot image